സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്തുകൊണ്ട് തയ്യാറായില്ല ? മജിസ്‌ട്രേറ്റിനെതിരെ വി എസ് പരാതി നല്‍കി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (11:47 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്‍ പരാതി നല്‍കി. മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് വി എസ് പരാതി നല്‍കിയത്.  
 
രാജുവിനെതിരായ എല്ലാ അന്വേഷണവും ഹൈക്കോടതി അവസാനിപ്പിച്ചിരുന്നതാണെന്നും കഴിഞ്ഞ സര്‍ക്കാര്‍ എന്‍ വി രാജുവിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നതായും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രാജുവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി എസ് പരാതിയില്‍ ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article