രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന സമരത്തിന് സാമ്പത്തിക സഹായം ലഭിച്ചുവെന്ന് ആരോപണം. എസ് എഫ് ഐയില്‍നിന്ന് രാജിവച്ച രാജ്കുമാര് ഷാഹുവാണ് ആരോപണം രംഗത്തെത്തിയത്. നാല് മാസത്തോളം നീണ്ട സമരത്തില്‍ ഷാഹുവും പങ്കെടുത്തിരുന്നു.
ഇടത് സംഘടനകളും കോണ്‍ഗ്രസും ചേര്‍ന്നാണ് സാമ്പത്തിക സഹായം നല്‍കിയത്. അവരുടെ നിര്‍ദേശപ്രകാരമായിരുന്നു സമരം സംഘടിപ്പിച്ചതെതെന്നും ഷാഹു പറയുന്നു. നാല് മാസം സമരം നടത്തിയിട്ടും രോഹിത് വെമുലയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. വിഷയത്തില്‍ എസ് എഫ് ഐയുടെ നിലപാടില്‍ അവ്യക്തതയുണ്ടെന്നും ഷാഹു ആരോപിച്ചു.
അതേസമയജ്മ്, രോഹിത് വെമുല വിഷയത്തില്‍ ഇടത് - കോണ്‍ഗ്രസ് പങ്ക് പുറത്തുവന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. ഷാഹുവിന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു വെങ്കയ്യ നായിഡു വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. എന്നാല്‍ ആരോപണം എസ് എഫ് ഐ നിഷേധിച്ചിട്ടുണ്ട്.