സാക്കിർ നായികിന്റെ സംഘടന നിയമവിരുദ്ധം തന്നെ, വിലക്ക് അഞ്ച് വർഷം കൂടി നീട്ടിയ വിധി ശരിവെച്ച് യുഎ‌പിഎ ട്രൈബ്യൂണൽ

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (16:46 IST)
ഇസ്ലാമിക പണ്ഡിതൻ സാകിർ നായികിൻ്റെ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രൈബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധമായ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.
 
തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം, പണക്കടത്ത് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഇന്ത്യ തിരയുന്ന സകീർ നായിക് 2016ലാണ് രാജ്യം വിടുന്നത്. സാകിർ നായികിൻ്റെ സംഘടനയായ ഐആർഎഫിനെ ആഭ്യന്തര മന്ത്രാലയം നവംബർ വരെ നിരോധിച്ചിരുന്നു. ഈ വിലക്ക് അഞ്ച് വർഷം കൂടി നീട്ടി. തുടർന്നാണ് വിഷയത്തിൽ യുഎപിഎ ട്രൈബ്യൂണൽ നിലപാടെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article