സെൻസെക്‌സിൽ 115 പോയന്റ് നഷ്ടം, നിഫ്റ്റി 17450ന് മുകളിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 31 മാര്‍ച്ച് 2022 (16:36 IST)
സാമ്പത്തിക വർഷത്തെ അവസാനത്തെ വ്യാപാരദിനത്തിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് സൂചികകള്‍ സമ്മര്‍ദം നേരിട്ടത്. 115 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 58,486ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 17,465ലുമാണ് ക്ലോസ് ചെയ്തത്.
 
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ 1.3ശതമാനം താഴ്ന്നു. പൊതുമേഖല ബാങ്ക് 0.8ശതമാനവും ഐടി 0.4ശതമാനവും നഷ്ടംനേരിട്ടു. എംഎംസി‌ജി സൂചികകൾ 1.2 ശതമാനം നേട്ടമുണ്ടാക്കി.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.3ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍