രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ആറ് ശതമാനമാണ് ഇടിഞ്ഞത്. എണ്ണവില പിടിച്ചുനിർത്തുന്നതിന് എണ്ണശേഖരത്തിന്റെ ഒരു ഭാഗം വിതരണത്തിനെത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വിലയിൽ പ്രതിഫലിച്ചത്.