Zakir Hussain: പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കില്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല.
സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി ഇന്നലെ രാത്രിയാണ് വാര്‍ത്ത പുറത്തുവന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിയോഗവാര്‍ത്ത സ്ഥിരീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചതാണ്. എന്നാല്‍ മരണവാര്‍ത്തയെ തള്ളി സാക്കിര്‍ ഹുസൈന്റെ കുടുംബം രംഗത്തെത്തി. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്.
മുംബൈ സ്വദേശിയായ സാക്കിര്‍ ഹുസൈന്‍ ചെറുപ്പം മുതല്‍ സംഗീത പ്രിയനായിരുന്നു. മലയാളത്തില്‍ 'വാനപ്രസ്ഥം' അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സാക്കിര്‍ ഹുസൈന്‍ സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു.