പിപി ദിവ്യയ്ക്ക് ജാമ്യവസ്ഥകളില്‍ ഇളവ്. ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ് വന്നത്. നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.