നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഡിസം‌ബര്‍ 2024 (21:12 IST)
നമ്മളില്‍ പലരും പലപ്പോഴായും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ നമുക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് പലര്‍ക്കും അറിയില്ല. സാധാരണ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനുള്ള റൂട്ട് മാത്രമാണ് നമ്മള്‍ ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്യാനുള്ളത്. അത്തരത്തില്‍ ഗൂഗിള്‍ മാപ്പില്‍ ഉള്ള എല്ലാ സേവനങ്ങളും ലഭ്യമാകണമെങ്കില്‍ നമ്മുടെ സെറ്റിംഗ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഒരു പ്രദേശത്തെ റസ്റ്റോറന്റുകള്‍ മുതല്‍ പെട്രോള്‍ പമ്പ് വരെ നമുക്ക് ഗൂഗിള്‍ മാപ്പില്‍ അറിയാന്‍ സാധിക്കും. 
 
അതുപോലെതന്നെ ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് പോകാന്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വാഹനം ഏതാണെന്ന് നമുക്ക് ഗൂഗിള്‍ മാപ്പ് വഴി അറിയാന്‍ സാധിക്കും. നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മറ്റൊരാള്‍ക്ക് എത്തിച്ചേരാനായി അയാള്‍ക്ക് നമ്മുടെ ലൊക്കേഷന്‍ നമുക്ക് ഗൂഗിള്‍ മാപ്പ് വഴി ഷെയര്‍ ചെയ്യാന്‍ സാധിക്കും. പരിചയമില്ലാത്ത സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എവിടെയാണെന്ന് നമുക്ക് വളരെ വേഗം മനസ്സിലാക്കാന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും. 
 
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പൊടി അലര്‍ജിയോ മറ്റോ ഉള്ള ആളാണെങ്കില്‍ ഒരു സ്ഥലത്തെ എയര്‍ ക്വാളിറ്റി എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് ഗൂഗിള്‍ മാപ്പ് വഴി സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍