ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അഭിറാം മനോഹർ

ഞായര്‍, 15 ഡിസം‌ബര്‍ 2024 (17:20 IST)
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരെഞ്ഞെടുപ്പ് നടത്തുന്നതിനായി കൊണ്ടുവരുന്ന ഒരു രാജ്യം ഒരൊറ്റ തിരെഞ്ഞെടുപ്പ് നിയമം 2034 വരെ നടപ്പിലാക്കില്ലെന്ന് സൂചന. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട്. ബില്ലിലേത് എന്നവകാശപ്പെടുന്ന കോപ്പികള്‍ വെള്ളിയാഴ്ച മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
 ഇതിലെ വിവരങ്ങള്‍ പ്രകാരം. ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഏതെങ്കിലും നിയമസഭയുടെ കാലാവധി കഴിയുന്ന സാഹചര്യമുണ്ടായാല്‍ അവിടെ ഇടക്കാല തിരെഞ്ഞെടുപ്പ് നടക്കും. അങ്ങ്എ വരുന്ന നിയമസഭയുടെ കാലാവധി ഒരൊറ്റ തിരെഞ്ഞെടുപ്പ് വരുന്നത് വരെയോ അല്ലെങ്കില്‍ ലോകസഭയുടെ കാലാവധി കഴിയുന്നത് വരെയോ ആകും.
 
 ഭരണഘടനയുടെ 129ആം ഭേദഗതിയായാണ് ബില്‍ പാര്‍ലമ്മെന്റില്‍ എത്തുക. ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 2029ലെ ലോകസഭാ തിരെഞ്ഞടുപ്പ് ഈ നിയമം പ്രകാരമാകും നടക്കുക എന്നതായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍