ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അഭിറാം മനോഹർ

വ്യാഴം, 14 നവം‌ബര്‍ 2024 (13:18 IST)
Thulsi gabard
യു എസ് ജനപ്രതിനിധിസഭാ മുന്‍ അംഗം തുള്‍സി ഗവാര്‍ഡിനെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2020ലെ പ്രസിഡന്‍ഷ്യന്‍ തിരെഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുള്‍സി 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടശേഷം അടുത്തിടെയാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ കമലാ ഹാരിസുമായും ജോ ബെഡനുമായും ഉടക്കിയതോടെയാണ് തുളസി റിപ്പബ്ലിക് പാളയത്തിലെത്തിയത്.
 
 യു എസ് പ്രസിഡന്‍ഷ്യല്‍ തിരെഞ്ഞെടുപ്പില്‍ കമല ഹാരിസിനെതിരായ സംവാദങ്ങളിലെല്ലാം ട്രംപിനെ ഏറെ സഹായിച്ച വ്യക്തിയാണ് തുള്‍സി. യുഎസിലെ സമോവയില്‍ ജനിച്ച തുളസി ഗബര്‍ഡ് യു എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസിയാണ്. ഇന്ത്യന്‍ വംശജയല്ലെങ്കിലും ഭഗവദ് ഗീതയില്‍ കൈവെച്ചായിരുന്നു യു എസ് പാര്‍ലമെന്റില്‍ തുള്‍സി സത്യപ്രതിജ്ഞ ചെയ്തത്.  തുള്‍സിയുടെ അമ്മ ഹിന്ദുമതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഹിന്ദു പേര് ലഭിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍