പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖാലിസ്ഥന്റെ ഭീഷണി. രാജ്യസഭാ എംപിമാരായ വി ശിവദാസിനും എഎ റഹിമിനുമാണ് കഴിഞ്ഞ ദിവസം രാത്രി സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം ലഭിച്ചത്. അനുകൂലമല്ലെങ്കില്‍ എംപിമാര്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തില്‍ പറയുന്നു. ഉടന്‍ തന്നെ ഡല്‍ഹി പോലീസിനെ ഇരു എംപിമാരും വിവരം അറിയിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാന്‍ ഇരിക്കെയാണ് ബോംബ് സ്‌ഫോടന ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.