ലോക്ക്ഡൗണിന് ശേഷം ജോലിക്കെത്താത്തവർക്കെതിരെ അച്ചടക്ക നടപടി: ശമ്പളം കുറയ്‌ക്കും

Webdunia
തിങ്കള്‍, 11 മെയ് 2020 (13:16 IST)
ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാത്തവർക്കെതിരെ അച്ചടക്കനടപടികളുണ്ടാകുമെന്ന് ഫാക്‌ടറികൾ. ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവരുടെ ശമ്പളത്തിൽ കുറവുവരുത്തുമെന്നാണ് സൂചന.ലോക്ക് ഡൗണ്‍ നീക്കിയാല്‍ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക.
 
ഗുജറാത്ത്,മധ്യപ്രദേശ്,കർണാടക,യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും ഇത്തരത്തിൽ നടപടി ഉണ്ടാവുന്നത്. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കിയതായാണ് റിപ്പോർട്ട്.മെയ് 17ന് ശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാവുക.നിലവിൽ ജോലിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ കുടിയേറ്റ തൊഴിലാളികൾ എല്ലാം തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കായി തിരിച്ചുപോയിരുന്നു.
 
തീരുമാനം കർശനമായി നടപ്പിലാക്കുകയാണെങ്കിൽ നാട്ടിലേയ്‌ക്ക് ഇപ്പോൾ തിരിച്ചെത്തിയ തൊഴിലാളികൾ ലോക്ക്ഡൗൺ കഴിയുന്നതും തിരികേ ജോലിയിൽ പ്രവേശിക്കേണ്ടതായി വരും.തൊഴിലാളികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഫാക്ടറികൾക്ക് പ്രവര്‍ത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article