സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അവകാശമുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.നിയമനിർമാണത്തിനുള്ള സാധ്യതയെ സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിൽ തന്നെ കോടതി പരാമർശിച്ചതാണ് .പിടിച്ച ശമ്പളം തിരികെ നൽകുന്നത് എപ്പോഴെന്നുള്ള കാര്യം ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ ശമ്പളം പിടിക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.