രാജ്യത്തെ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി

ശനി, 2 മെയ് 2020 (20:21 IST)
രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ.രാജ്യത്തെ എല്ലാ ഓഫീസുകളിലും ജോലിക്കെത്തുന്നവരുടെ മൊബൈല്‍ ഫോണുകളില്‍ മെയ് നാല് മുതല്‍ ആപ്പ് ഉണ്ടായിരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം.ഇത്തരത്തിൽ ഏതെങ്കിലും ഒരു ജീവനക്കാരന്റെ കയ്യിൽ ആരോഗ്യസേതു ആപ്പ് ഇല്ലെന്ന് അറിഞ്ഞാൽ കമ്പനിയുടെ മേധാവിക്കായിരിക്കും ഉത്തരവാദിത്തമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
 
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവരും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആപ്പ് നിര്‍ബന്ധമല്ല.ആഴ്ചകള്‍ക്കുള്ളില്‍ 30 കോടി ജനങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 
അതിനിടെ ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്.ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ആപ്പ് ആരായുന്നുവെന്നാണ് അവര്‍  ചൂണ്ടിക്കാട്ടുന്നത്.മറ്റു രാജ്യങ്ങളിലെ കോണ്‍ടാക്ട് ട്രേസിങ് ആപ്പുകളെ അപേക്ഷിച്ച് ഇതിന് നിലവാരം കുറവാണെന്ന വിമര്‍ശവും ഉയരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍