ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും നൽകണം: സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം

ബുധന്‍, 1 ഏപ്രില്‍ 2020 (11:56 IST)
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി നിർദേശിച്ച സാലറി ചാലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകി. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നിർബ്ബന്ധമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. ജീവനക്കാരുടെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം സംഭാവന നൽകണം എന്നും ഇത് ഗഡുക്കളായി നൽകാം എന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ജീവനക്കാരിൽനിന്നും നിർബ്ബന്ധപൂർവം ഒരു മസത്തെ ശമ്പളം അവശ്യപ്പെടരുത് എന്നും ആവുന്ന തുക ഓരോരുത്തരും സംഭാവന നൽകുന്ന രീതി നടപ്പിലാക്കണം എന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ തീരുമാനം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍