കൊവിഡ് 19:സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതിയാവും, ശനിയാഴ്ച്ച അവധി

അഭിറാം മനോഹർ

വെള്ളി, 20 മാര്‍ച്ച് 2020 (17:16 IST)
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിൽ ജോലിക്ക് നിയന്ത്രണം. സെക്‌ഷൻ ഓഫിസർക്ക് താഴെയുള്ള ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതിയാകും.ഓഫീസിലെത്താൻ സാധ്യമല്ലാത്ത ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം.മാർച്ച് 31 വരെ ശനിയാഴ്ച്ചകളിൽ അവധിയായിരിക്കും. ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല,
 
കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം നേരത്തെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.ഇതിന് സമാനമായ നടപടിയാണ് സംസ്ഥാനസർക്കാരും ഇപ്പോൾ എടുത്തിരിക്കുന്നത്.ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സർക്കാർ സർവീസിലുള്ള 70 ശതമാനത്തോളം പേർക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍