കൊറോണാകാലത്തെ ചുംബനവുമായി പൂനം പാണ്ഡേ !

ഗേളി ഇമ്മാനുവല്‍

വെള്ളി, 20 മാര്‍ച്ച് 2020 (15:43 IST)
ശുചിത്വം പാലിക്കാനും പരസ്‌പരം അകലം പാലിക്കാനും ആഹ്വാനം ചെയ്യുന്ന കൊറോണാക്കാലത്ത് എങ്ങനെ ചുംബിക്കാം എന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് ഗ്ലാമര്‍ റാണി പൂനം പാണ്ഡേ. ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പൂനം ഇക്കാര്യം വ്യക്‍തമാക്കുന്നത്.
 
മുഖം മൂടിക്കെട്ടി കാമുകനുമായുള്ള ചുംബനരംഗമാണ് പൂനം പാണ്ഡേ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് എന്ത് അടിക്കുറിപ്പാണ് നല്‍കുകയെന്നും പൂനം ആരായുന്നുണ്ട്. 
 
സുരക്ഷിതമായ ചുംബനത്തിന്‍റെ സന്ദേശമായാണ് പൂനം പാണ്ഡേ ഈ ചിത്രം പങ്കുവച്ചതെങ്കിലും ലോകം മുഴുവന്‍ ദുരിതം അനുഭവിക്കുന്ന ഇക്കാലത്ത് ഇത്തരമൊരു ചിത്രം ആവശ്യമുണ്ടോ എന്ന വിമര്‍ശനവുമായി അനവധി പേര്‍ പൂനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍