കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് വായനക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്രങ്ങള്‍ ഒന്നാംപേജില്‍ ഒരേ തലക്കെട്ടും വാര്‍ത്തയും നല്‍കി ഐക്യം പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ അമ്പതിലേറെ പത്രങ്ങൾ ഈ രീതിയിലാണ് വെള്ളിയാഴ്ച്ച വായനക്കാർക്ക് മുൻപിലെത്തിയത്.ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് ക്യാമ്പയിന്റെ ഭാഗമായി നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവുമായാണ് എല്ലാ പത്രങ്ങളും പുറത്തിറങ്ങിയത്. ബ്രിട്ടണിലെ എല്ലാ പ്രമുഖ പത്രങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി.