കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിച്ചാലും സംസ്ഥാനത്ത് പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.മെയ് നാലിന് ശേഷം നിയന്ത്രണങ്ങൾ കേന്ദ്രനിർദേശപ്രകാരം ആയിരിക്കുമെങ്കിലും സംസ്ഥാനത്തെ നിലവിലെ സാഹചര്യപ്രകാരം പൊതുഗതാഗതം വേണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് ജില്ലകളെ സോണുകളായി തിരിക്കുന്നത്.21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം.സംസ്ഥാനങ്ങൾക്ക് മാത്രമായി ലോക്ക്ഡൗൺ ഇളവുകൾ തീരുമാനിക്കാനാകില്ലെന്നും വേണ്ടിവന്നാൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കൂട്ടാം എന്നല്ലാതെ കുറയ്‌ക്കാൻ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.