ഭര്‍തൃഗൃഹത്തില്‍ ഭാര്യയ്ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍ക്ക് ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീംകോടതി

ശ്രീനു എസ്
ചൊവ്വ, 9 മാര്‍ച്ച് 2021 (16:20 IST)
ഭര്‍തൃഗൃഹത്തില്‍ ഭാര്യയ്ക്ക് അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഏക ഉത്തരവാദി ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീംകോടതി. ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്നത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആണെങ്കിലും അതിന്റെ ഉത്തരവാദിത്വം ഭര്‍ത്താവിനായിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഉപദ്രവം ഉണ്ടായതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വന്ന ഭര്‍ത്താവിന് സുപ്രീംകോടതി നല്‍കിയ മറുപടിയാണിത്. 
 
ആരാണ് ഉപദ്രവം ഏല്‍പ്പിച്ചത് എന്നതിന് പ്രസക്തിയില്ലന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഉണ്ടായത് ഭര്‍തൃഗൃഹത്തില്‍ ആണെങ്കില്‍ അതിന്റെ പ്രഥമ ഉത്തരവാദിയും ഭര്‍ത്താവാണെന്ന് കോടതി അറിയിച്ചു. ഹൈക്കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ തള്ളിയതിനാലാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article