വനിതാദിനത്തിൽ മനുസ്മൃതി വചനങ്ങൾ പങ്കുവെച്ച് മോഹൻലാൽ: രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ
ചൊവ്വ, 9 മാര്‍ച്ച് 2021 (12:40 IST)
വനിതാദിനത്തിൽ മനുസ്മൃതിയിലെ ശ്ലോകം പങ്കുവെച്ച് പുലിവാൽ പിടിച്ച് നടൻ മോഹൻലാൽ. സ്ത്രീകളുടെ സ്വാതന്ത്രത്തെ പൂർണമായും നിഷേധിക്കുന്ന ഗ്രന്ഥത്തിൽ നിന്നുള്ള മനുസ്മൃതിയെ ഉദ്ധരിച്ച് ആശംസകൾ നേർന്നതാണ് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയത്.
യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാ: യാത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രഫലാ: ക്രിയാ എന്നീ വരികളാണ് മോഹൻലാൽ മനുസ്മൃതിയില്‍ നിന്നും എടുത്തിരിക്കുന്നത്.
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മവും ഫലപ്രാപ്തിയിലെത്തില്ല എന്നാണ് ശ്ലോകം അര്‍ത്ഥമാക്കുന്നത്.