ഒറ്റ ദിവസം 52,123 പേർക്ക് രോഗബാധ, 775 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേയ്ക്ക്

Webdunia
വ്യാഴം, 30 ജൂലൈ 2020 (10:07 IST)
ഡൽഹി: ഒറ്റ ദിവസം 52000ലധികം പേർക്ക് രാജ്യത്ത് കൊവിഡ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷത്തോട് അടുക്കുകയാണ് 15,83,792 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 775 പേർ മരിച്ചു. 34,968 പേർക്കാണ് കൊവിഡ് ബാധയെ തുടന്ന് രാജ്യത്ത് ജീവൻ നഷ്ടമായത്.
 
10,20,582 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നതാണ് ആശ്വാസകരമായ കാര്യം. 5,28,242 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നാലുലക്ഷത്തോട് അടുക്കുകയാണ്. 3,91,440 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 14,165 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. രോഗവ്യാപനത്തിൽ ശമനമില്ലാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ലോക്‌ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടി.  

അനുബന്ധ വാര്‍ത്തകള്‍

Next Article