വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഏപ്രില്‍ 2025 (21:30 IST)
വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ അക്രമാസക്തരായി. പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി. ഇപ്പോള്‍ ബില്‍ പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു. 
 
ഈ സാഹചര്യത്തിലാണ് അക്രമ സംഭവങ്ങളുടെ അരങ്ങേറ്റം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. അക്രമങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി ആണെന്ന് ബിജെപി ആരോപിച്ചു. 
 
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ ഹര്‍ജികളില്‍ സുപ്രീംകോടതി ഉടന്‍ വാദം കേള്‍ക്കില്ല എന്നാണ് വിവരം. ഈ മാസം 16നാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article