എത്ര വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും പൗരത്വ നിയമത്തില്‍ ഉറച്ച്‌ നില്‍ക്കും , നടപ്പാക്കും : മോദി

റെയ്‌നാ തോമസ്

ഞായര്‍, 16 ഫെബ്രുവരി 2020 (17:47 IST)
പൗരത്വനിയമഭേദഗതിയില്‍ ഉറച്ച്‌ നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ നിയമ ഭേദഗതിയ്ക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഈ തീരുമാനങ്ങള്‍ ആവശ്യമായിരുന്നു എന്നും മോദി പറഞ്ഞു .
 
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന തീരുമാനമായാലും ,പൗരത്വ ഭേദഗതി നിയമത്തിലെ തീരുമാനമായാലും രാജ്യത്തിന്റെ താല്പര്യത്തിന് അത് ആവശ്യമായിരുന്നു. സമ്മര്‍ദ്ദമുണ്ടായിട്ടും ഞങ്ങള്‍ ഞങ്ങളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നു, അങ്ങനെ തന്നെ തുടരും. വരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
 
അയോദ്ധ്യയില്‍ മഹത്തായ രാമക്ഷേത്രം ഉടന്‍ ഉയരും .അതിനായി രൂപീകരിച്ച ട്രസ്റ്റ് പൂര്‍ണ്ണമായും പൊതുതാല്പര്യമനുസരിച്ചാകും പ്രവര്‍ത്തിക്കുക. ക്ഷേത്രത്തിന്റെ നിര്‍മ്മാണവും പരിപാലനവും പരിശോധിക്കാന്‍ കഴിയുന്ന ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അടുത്തിടെ ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍