ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ദിര ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള ചുവരുകളുടെ നിര്‍മാണം ആരംഭിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്. അഞ്ഞൂറോളം കുടിലുകൾ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്ന ഈ ചേരി പ്രദേശത്ത് 2500ഓളം ആളുകളാണുള്ളത്.