ഇസ്രയേൽ – പലസ്തീൻ തർക്കപരിഹാരത്തിനായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച മധ്യപൂർവദേശ സമാധാന പദ്ധതി പാലസ്തീൻ തള്ളി. ജറുസലം മുഴുവൻ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനും പകരം കിഴക്കൻ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമാക്കാനും നിർദേശിക്കുന്നതാണ് സമാധാന പദ്ധതി. എന്നാൽ ഗൂഢാലോചനയിലൂടെ പിറന്ന ഇടപാട് നടക്കാൻ പോകുന്നില്ലെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തുറന്നടിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലാണ് ട്രംപ് സമാധാന പദ്ധതി അവതരിപ്പിച്ചത്. ചടങ്ങിൽ ഒമാൻ,യു എ ഇ,ബഹ്റൈൻ സ്ഥാനാധിപതിമാർ പങ്കെടുത്തെങ്കിലും പലസ്തീൻ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. എന്നാൽ കിഴക്കൻ ജറുസലമിനെ പലസ്തീൻ തലസ്ഥാനമാക്കാമെന്നും അവിടെ യു എസ് എംബസി തുറക്കാമെന്നും കാണിച്ച് മഹമൂദ് അബ്ബാസിനു ട്രംപ് കത്തെഴുതിയിരുന്നു. എന്നാൽ ഒട്ടേറെ നിബന്ധനകളോടെയാണ് സമാധാന കരാർ മുന്നോട്ട് വെച്ചിരിക്കുന്നത്.