യുദ്ധം ഒഴിവാക്കാനാണ് സുലൈമാനിയെ വധിച്ചത്, ഇറാൻ സർക്കാറിനെ അട്ടിമറിക്കാൻ യുഎസ് ആഗ്രഹിക്കുന്നില്ല -ട്രംപ്

അഭിറാം മനോഹർ

ശനി, 4 ജനുവരി 2020 (12:18 IST)
ഇറാനിലെ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നിലെ കാരണങ്ങൾ ചൂണ്ടികാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ നടത്തുന്നതിനായി സുലൈമാനി പദ്ധതിയിട്ടിരുന്നതായും  സുലൈമാനിയെ വധിച്ചത് യുദ്ധം ആരംഭിക്കാനല്ല മറിച്ച് മറ്റൊരു യുദ്ധം ഉണ്ടാകുന്നത് തടയുന്നതിനുമാണെന്നാണ് ട്രംപ് പറയുന്നത്.
 
ഇറാൻ സർക്കാറിനെ അട്ടിമറിക്കാൻ യു എസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ് യു എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നായപ്പോളാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും വിശദമാക്കി. അമേരിക്കൻ സൈനിക,നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. എന്നാൽ ഞങ്ങൾ അദ്ദേഹത്തെ അവസാനിപ്പിച്ചു- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
അതേസമയം തന്റെ വാദങ്ങൾ തെളിയിക്കുന്ന തരത്തിൽ തെളിവുകൾ ഒന്നും തന്നെ പുറത്തുവിടാൻ ട്രംപ് തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍