അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലക്ക് ഇറാൻ 8 കോടി ഡോളർ ഇനാം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനിയുടെ ശവസംസ്കാരചടങ്ങുകൾക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം.സുലൈമാനിക്കെതിരായുള്ള അക്രമണത്തിന് ട്രംപാണ് ഉത്തരവിട്ടതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനേ തുടർന്നാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.
8 കോടിയോളം ജനങ്ങൾ ഇറാനിലുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപിന് മുകളിൽ 8 കോടി ഡോളർ വിലയിട്ടിരിക്കുന്നത്. ഈ പണം ട്രംപിന്റെ തലയുമായി വരന്നവർക്ക് സമ്മാനിക്കുമെന്ന് മിലിറ്ററി കമാൻഡർ സുലൈമാനിയെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജനുവരി മൂന്നാം തിയതി പുലർച്ചെ ഇറാഖിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.