ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രചർച്ചകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം. "പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതല്‍ 25 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യു എസ് ഇന്ത്യ നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്തുകയും അമേരിക്കൻ, ഇന്ത്യൻ ജനതകൾ തമ്മിലുള്ള ബന്ധത്തെ ലോകത്തിന് മുന്നിൽ ഉയർത്തികാട്ടുകയും ചെയ്യും" വൈറ്റ് ഹൗസ് ട്രംപിന്റെ സന്ദർശനത്തെ പറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരിയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം നടത്തിയ അവസരത്തിൽ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് ശേഷമാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്.