കൊറോണ ബാധിച്ച് ചൈനയിൽ അമേരിക്കക്കാരൻ മരിച്ചു; സ്ഥിരീകരിച്ച് എംബസി; മരണം 723

റെയ്‌നാ തോമസ്

ശനി, 8 ഫെബ്രുവരി 2020 (12:05 IST)
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ അമേരിക്കക്കാരൻ മരിച്ചു. ബെയ്‌ജിങ്ങിലെ യുഎസ് എംബസി മരണം സ്ഥിരീകരിച്ചു. വുഹാനിൽ ചികിത്സയിലായിരുന്ന അറുപതുകാരനാണ് മരിച്ചത്. ചൈനയിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം. 
 
അതിനിടെ, ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം ഇന്നലെ മാത്രം 86 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ 722 ആയി. രോഗവ്യാപനം തടയാൻ ഏറ്റവും കൂടുതൽ മരണം നടക്കുന്ന വുഹാനിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍