ഡൽഹി: ആവശ്യം ഉയർന്നാൽ വുഹാനിൽ കുടുങ്ങി കിടക്കുന്ന പാക് വിദ്യാർത്ഥികളെ ഒഴിപ്പിയ്ക്കുന്നത് പരിഗണിയ്ക്കും എന്ന് ഇന്ത്യ, പാകിസ്ഥാൻ ആവശ്യപ്പെട്ടാൽ വിദ്യാർത്ഥികളെ ഒഴിപ്പിയ്ക്കുന്നത് പരിഗണിയ്ക്കും എന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. പാകിസ്ഥാനി വിദ്യാർത്ഥികൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിദേശ കാര്യ വക്താവ് ഇകാര്യം വ്യക്തമാക്കിയത്.
തങ്ങളെ വുവാനിൽ നിന്നും രക്ഷിക്കണം എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യയെ മാതൃകയാക്കണം എന്നും പാക് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. എന്നാൽ വുഹാനിൽനിന്നു പാക് പൗരന്മാരെ ഒഴിപ്പിയ്ക്കാൻ പാകുസ്ഥാൻ തയ്യാറായിട്ടില്ല. വിശാല താൽപര്യം പരിഗണിച്ച് വുവാനിലുള്ള പാക് പൗരൻമാരെ ഒഴിപ്പിയ്ക്കുന്നില്ല എന്നായിരുന്നു പാക് സർക്കാരിന്റെ വിശദീകരണം.