ഇന്ത്യൻ എസ്‌യുവി വിപണിയിലെ തുടക്കാരിൽ ഒരാളായ സിയറയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ. വരവ് ഇലക്ക്ട്രിക് അവതാരമെടുത്താണ് എന്ന് മാത്രം. വാഹനത്തിന്റെ കൺസെപ്‌റ്റ് മോഡലിനെ ടാറ്റ ഡൽഹി ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചു. പഴയ സിയറയുടെ ഡിസൈൻ ശൈലി ആധുനികാൽകരിച്ചുകൊണ്ടാണ് ഇലക്ട്രോണിക് കൺസപ്റ്റിന് ടാറ്റ രൂപം നൽകിയിരിക്കുന്നത്.
മുന്നിൽ രണ്ട് ഡോറുകളും, പിന്നിൽ സ്ലൈഡ് ചെയ്യാവുന്ന വിധത്തിൽ ഒരു ഡോറുമാണത്. എന്നാൽ വാഹനത്തിന്റെ മറ്റു സാങ്കേതിക കാര്യങ്ങളെ കുറിച്ച് ടറ്റ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ ഒരുക്കുന്നത് സംബന്ധിച്ചോ, വിപണിയിൽ ഇറക്കുന്നതിനെ കുറിച്ചോ ടാറ്റ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.