വിജയ് രുപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു; പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരമൊരുക്കി ബിജെപി

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (13:51 IST)
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തത്.
 
22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ സാച്ചിവലയ ഗ്രൗണ്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  
 
പമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഓഫീസില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. 
പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മോദി അമിത് ഷാ അച്ചുതണ്ടുമായുള്ള അടുത്ത ബന്ധം, ആര്‍ എസ് എസിന്‍റെ ശക്തമായ പിന്തുണ, പ്രദേശിക നേതാക്കളെയും സമുദായങ്ങളെയും ഒപ്പം നിര്‍ത്താനുള്ള കഴിവ് എന്നിവയാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article