പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 23 നവം‌ബര്‍ 2024 (17:49 IST)
krishnakumar
പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഫലം വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വാര്യര്‍ എഫക്ട് അല്ല, സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കുറയുകയല്ല കൂടുകയാണ് ഉണ്ടായത്. ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണെന്നും തന്നെ ശ്രീധരനുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരന്റെ അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്നും ശ്രീകൃഷ്ണകുമാര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലത്തെ അടുത്ത മുനിസിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മ പരിശോധനയായി കാണുമെന്നും ഞങ്ങള്‍ക്ക് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2026 പാലക്കാട് മണ്ഡലം ബിജെപി പിടിക്കും എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
 
അതേസമയം പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. കൂടാതെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. സുരേന്ദ്രന്‍ രാജിവയ്ക്കാതെയോ പുറത്തുപോകാതെയോ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കേരളത്തില്‍ രക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ തന്നെ സുരേന്ദ്രന്‍ രാജിവെക്കാതിരിക്കാനാണ് എന്റെ ആഗ്രഹമെന്നും സന്ദീപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍