മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ മഹാക്കുതിപ്പ് തുടരുന്നു. 200 സീറ്റും കടന്ന് ബിജെപി സഖ്യം അധികാരത്തിലേക്ക് അടുക്കുകയാണ്. അതേസമയം മഹാവികാസ് അഖാഡികാ 70 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടങ്ങളില്‍ മത്സരം സമനിലയിലാണെന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി സഖ്യം ഏറെ മുന്നിലേക്ക് കുതിക്കുകയായിരുന്നു. അതേസമയം ജാര്‍ഖണ്ഡില്‍ 48 സീറ്റുകളില്‍ ഇന്ത്യാസഖ്യം മുന്നിട്ടു നില്‍ക്കുകയാണ്.