മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

അഭിറാം മനോഹർ

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (18:51 IST)
മഹാരാഷ്ട്രയില്‍ തദ്ദേശിയ പശുക്കള്‍ക്ക് രാജ്യമാതാ- ഗോമാതാ പദവി. ബിജെപി-ഷിന്‍ഡെ ശിവസേന- എന്‍സിപി(അജിത് പവാര്‍) സഖ്യ സര്‍ക്കാറാണ് ഉത്തരവിറക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായാണ് മഹായുതി സര്‍ക്കാരിന്റെ തീരുമാനം.
 
 മനുഷ്യനുള്ള പോഷകാഹാരത്തില്‍ നാടന്‍ പശിവിന്റെ പ്രാധാന്യം, ആയുര്‍വേദ പഞ്ചഗവ്യ ചികിത്സ,ജൈവകൃഷിയില്‍ പശുചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തെ സ്വാധീനിച്ച മറ്റ് ഘടകങ്ങള്‍. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗോശാലകളില്‍ നാടന്‍ പശുക്കളെ പരിപാലിക്കാന്‍ പ്രതിദിനം 50 രൂപ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനമായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍