മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യ സഖ്യം തകര്‍ന്നടിഞ്ഞു. ബിജെപി സഖ്യമായ മഹായുതി സഖ്യം കേവല ഭൂരിപക്ഷമായ 145 എന്ന സംഖ്യ മറികടന്നിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ ലഭിക്കുമ്പോള്‍ മഹായുതി സഖ്യം 217 സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 125 സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നത് ബിജെപിയാണ്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെയും കവച്ചു വച്ചുകൊണ്ടുള്ള ഫലമാണ് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്നത്.