‘മോദി ചീറ്റ് ഇന്ത്യന്‍സ്’; പ്രധാനമന്ത്രിയെ ട്രോളി ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍

വ്യാഴം, 21 ഡിസം‌ബര്‍ 2017 (15:59 IST)
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി എംഎല്‍എ ജിഗ്നേഷ് മേവാനി.  അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ രംഗത്ത് വന്നത്. മോഡി ചീറ്റ് ഇന്ത്യന്‍സ് എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു ജിഗ്നേഷിന്റെ ട്രോള്‍. ട്രോളന്‍മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു നരേന്ദ്രമോദിയെ ട്രോളിയത്. 
  
‘ആരാണ് എല്ലാവരുടെ അക്കൗണ്ടിലും പതിനഞ്ച് ലക്ഷം ഇടുമെന്ന് പറഞ്ഞത്, ആരാണ് രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്ന് പറഞ്ഞത്, ആരാണ് ഭീകരവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത്, ആരാണ് പെട്രാളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വിലകൂട്ടില്ലെന്ന് പറഞ്ഞത്. 
 
ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ വാഗ്ദാനം ചെയ്തത് ആരാണ്, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞത് ആരാണ് ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ജിഗ്നേഷിന്റെ ഈ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയൈല്‍ വൈറലായി കഴിഞ്ഞു. നിരവധിപേരാണ് ജിഗ്നേഷിന്റെ ഈ പോസ്റ്റ് കമന്റ് ചെയ്തത്.

Dear Trolls - Who promised 15 lakh rupees ?
Who promised 2 crore jobs?
Who promised no terrorism?
Who promised no hike in petrol, diesel, gas cylinder?
Who promised safety of dalits and minorities?
Who promised waive off in farmers loans? #ModiCheatsIndians

— Jignesh Mevani (@jigneshmevani80) December 20, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍