ഡിഎംകെയെ തകര്‍ക്കാനുള്ള ഗുഢാലോചനയായിരുന്നു നടന്നതെന്ന് എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. ഏഴ് വര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണ് തന്നെ പ്രതിയാക്കിയതിനു പിന്നില്‍ നടന്നതെന്നും കനിമൊഴി അഭിപ്രായപ്പെട്ടു. അതേസമയം 2 ജി ഇടപാടില്‍ അഴിമതിയുണ്ടായിരുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചത്. മുന്‍ സി എ ജി വിനോദ് റായ് രാജ്യത്തോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.