ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കുമെതിരെ ബിജെപി എംഎല്‍എ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ ആണ് വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിവാഹിതരായ ഇവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നാണ് ഷാകിയ പറഞ്ഞത്.
ഇവരുടെ വിവാഹം ഇറ്റലിയില്‍ നടത്തിയതാണ് എംഎല്‍എയുടെ രാജ്യസ്‌നേഹം തിളയ്ക്കുവാന്‍ കാരണമായിരിക്കുന്നത്. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. വിവാഹം ഇന്ത്യയിൽ വെച്ച് നടത്താതിരുന്നത് രാജ്യ സ്നേഹം ഇല്ലാത്തതിനാലാണെന്നും എം എൽ എ ആരോപിച്ചു.