കോഹ്‌ലിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്‌ത ബിജെപി എംഎല്‍എയ്‌ക്കെതിരെ നേതൃത്വം രംഗത്ത്
ബുധന്‍, 20 ഡിസംബര്‍ 2017 (14:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിദേശത്തുവെച്ച് വിവാഹം കഴിച്ചതിനെതിരെ പ്രസ്‌താവന നടത്തിയ മധ്യപ്രദേശ് എംഎല്‍എ പന്നലാല്‍ ഷാകിയെ വിമര്‍ശിച്ച് ബിജെപി ദേശീയ നേതാവ് എസ് പ്രകാശ് രംഗത്ത്.
കോഹ്‌ലിയുടെയും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നലാലിന് ഇല്ല. വിവാഹം എവിടെവച്ച് നടത്തണമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്രമായതിനാല്‍ ഇത് ചോദ്യം ചെയ്യാന്‍ പന്നാലിന് അവകാശമില്ല. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും എസ് പ്രകാശ് വ്യക്തമാക്കി.
ഇത്തരത്തിലുള്ള പ്രസ്‌താവന നടത്തി പന്നാലാല്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ബിജെപി ദേശീയ നേതാവ് വ്യക്തമാക്കി.
കോഹ്‌ലി ഇന്ത്യയില്‍ വെച്ച് വിവാഹം കഴിക്കാതിരുന്നത് രാജ്യസ്‌നേഹം ഇല്ലാത്തതിനാലാണെന്നായിരുന്നു പന്നലാല്‍ പറഞ്ഞത്. “ ഇന്ത്യയില്‍ കളിച്ചാണ് അദ്ദേഹം ധനികനായത്. പണം സമ്പാദിച്ചതോടെ ഇന്ത്യയോട് അദ്ദേഹത്തിന് താല്‍പ്പര്യമില്ലാതായി. ഇതിഹാസ നായകന്‍മാരായ കൃഷ്ണനും, രാമനും, വിക്രമാദിത്യനും, യുധിഷ്ഠിരനും വിവാഹം നടത്തിയത് ഇന്ത്യയിലാണെന്നിരിക്കെ വിവാഹത്തിനായി കോഹ്‌തി തിരഞ്ഞെടുത്തത് വിദേശ രാജ്യമാണ്. ഇത് രാജ്യസ്‌നേഹം ഇല്ലാത്തതിന്റെ തെളിവാണ് ”- എന്നാണ് പന്നലാല്‍ ഷാകി പറഞ്ഞത്.