കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡേയ്‌ക്കെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. കേന്ദ്രമന്ത്രി വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എങ്ങനെ ഈ രീതിയില്‍ തരംതാഴാന്‍ നിങ്ങള്‍ക്ക് കഴിയുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
‘മതേതരത്വം പുലര്‍ത്തുകയെന്നതിനര്‍ത്ഥം നിങ്ങള്‍ വിശ്വസിക്കുന്ന മതം അല്ലെങ്കില്‍ വിശ്വാസത്താല്‍ ഐഡന്റിഫൈ ചെയ്യാതിരിക്കുകയെന്നതല്ലെന്നും പ്രകാശ് രാജ് പറയുന്നു. വില കുറഞ്ഞ പരാമര്‍ശം എന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്.
മതേതരവാദികള്‍ക്ക് പൂര്‍വ്വികബോധമില്ലെന്നു പറയുക വഴി കേന്ദ്രമന്ത്രി തരംതാണിരിക്കുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഇന്ത്യയില്‍ മതേതരവാദികള്‍ക്ക് പൂര്‍വ്വിക ബോധമില്ലെന്നും, സാമൂദായിക സ്വത്വത്തെ അംഗീകരിക്കാത്തവരാണ് മതേതരത്വം പറയുന്നത് എന്നുമായിരുന്നു അനന്ത് കുമാര്‍ പറഞ്ഞത്.