ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കളർഫുളായി നടന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കേരളത്തിൽ 100 കോടിയിലധികം കേക്ക് വിൽപ്പന നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലുമായി പതിനായിരത്തിലേറെ ബേക്കറികളിലും ഭവനങ്ങളിലുമായി നടന്ന വിൽപ്പനയുടെ ഏറ്റവും ചുരുങ്ങിയ കണക്കാണിത്.
എല്ലാവർഷവും ഡിസംബർ 18 മുതൽ 24 വരെയുള്ള ഏഴു ദിവസമാണ് കേക്കു വിൽപ്പന കൊഴുക്കുന്നത്. സാധാരണ ഒരു മാസം വിൽക്കുന്ന കേക്കിന്റെ ഇരട്ടിയിലധികം വരും ഈ ഏഴുദിവസത്തെ കണക്കുകൾ.
ഇക്കുറി കേക്കിനു ജിഎസ്ടി 18% വരെ ഉയർന്നിട്ടും വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കിലോ 250 രൂപ മുതൽ 400 രൂപ വരെയായിരുന്നു ഭൂരിപക്ഷം കേക്കുകളുടേയും ശരാശരി വില. ഇത് സാധാരണ കുടുംബത്തിനും വാങ്ങാൻ കഴിയുന്ന തുകയാണ്.