മദ്യലഹരിയില്‍ യുവാവിന് വാഹനം മാറിപ്പോയി; കാറിന് പകരം വീട്ടില്‍ എത്തിയത് ആംബുലന്‍സ്

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:36 IST)
മദ്യ ലഹരിയില്‍ ആളുകള്‍ക്ക് പറ്റിയ പല അബദ്ധങ്ങളും കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഇതാദ്യമാകും. സുഹൃത്തുമായി കാറില്‍ ആശുപത്രിയിലെത്തിയ യുവാവിനാണ് അബദ്ധം പറ്റിയത്. മദ്യ ലഹരിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ കാറിന് പകരം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഓടിക്കുകയായിരുന്നു.
 
15 കിലോമീറ്റര്‍ ദൂരമാണ് യുവാവ് ആംബുലന്‍സ് ഓടിച്ചത്. അപകടമൊന്നുമില്ലാതെ വീട്ടിലെത്തിയ യുവാവ് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് കാറിന് പകരം ആംബുലന്‍സാണ് താന്‍ ഓടിച്ചതെന്നു മനസിലാക്കുകയായിരുന്നു. അതേസമയം ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പിന്നീട് യുവാവിന്‍റെ വീട്ടുകാര്‍ വീട്ടിലെ ഡ്രൈവറെക്കൊണ്ട് ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍