സവർക്കറും ഗോഡ്‌സെയും തമ്മിൽ സ്വവർഗാനുരാഗമായിരുന്നു; കോൺഗ്രസ് പുസ്തകം വിവാദത്തിൽ

റെയ്‌നാ തോമസ്
വെള്ളി, 3 ജനുവരി 2020 (09:40 IST)
ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറിനെക്കുറിച്ച് കോൺഗ്രസ് പുറത്തിറക്കിയ പുസ്തകം വിവാദത്തിൽ. ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുമായി സർവക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്നാണ് പുസ്തകം പറയുന്നത്. 
 
മധ്യപ്രദേശിൽ നടന്ന ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദള്ളിന്റെ ട്രെയിനിങ് ക്യാമ്പിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വിവാദമായിരുന്നത്. സവർക്കർ എത്രമാത്രം വീരനായിരുന്നു എന്ന ബുക്ക്‌ലെറ്റാണ് വിതരണം ചെയ്തത്. 
 
ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുൻപ് ഗോഡ്‌സെ‌ക്ക് സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നെതാണ് ബുക്ക്‌ലെറ്റിൽ പറയുന്നത്. ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ സവർക്കർ ആഹ്വാനം ചെയ്‌തിരുന്നുവെന്നും ബുക്ക്‌ലെറ്റിൽ പറയുന്നു. പന്ത്രണ്ടാം വയസ്സിൽ സവർക്കർ ഒരു പള്ളിക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഇതിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article