വിവാഹ വീട്ടില്‍ നിന്ന് പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൊയിലാണ്ടി സിഐ യുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സ്വദേശികളായ രതിന്‍ ലാല്‍, ഷിജോ രാജ്, മീത്തല്‍ യാവിന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 30 ന് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ സമീപത്തുളള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
കുട്ടി സകൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും വീട്ടുകാരും കൊയിലാണ്ടി സിഐയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസ് പ്രതികളെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ എപ്രില്‍ മാസം പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് കേസിലെ ഒന്നാം പ്രതി രതിന്‍ ലാല്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. പിന്നീട് നിരന്തരം ഫോണ്‍ വിളികളിലൂടെ രതിന്‍ ലാല്‍ പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയെടുത്തു. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചാര്‍ത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി.