മാംസാഹാരം പരസ്യമായി വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി വഡോദര നഗരസഭ

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (19:45 IST)
മാംസാഹാരങ്ങൾ പരസ്യമായി വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നഗരത്തിലെ വഴിയോര കടകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന എല്ലാത്തരം സസ്യേതര വിഭവങ്ങളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കരുതെന്ന് വാക്കാലാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 
 
മത്സ്യം, മാംസം, ചിക്കന്‍, മുട്ട എന്നിവയുള്‍പ്പെടെയുള്ള വിഭവങ്ങൾ വിൽക്കുന്നവർ പൊതുജനങ്ങൾ കാണാത്ത രീതിയിൽ ഇവ മറയ്ക്കണമെന്നാണ് നിർദേശം.മാംസാഹാരം വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന ശീലമായിരിക്കാം. പക്ഷേ അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പച്ചമാംസവും മുട്ടയും വിൽക്കുന്ന കടകൾക്കും ഇത് ബാധകമാണ്.ഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ പറഞ്ഞു.
 
15 ദിവസത്തിനകം കച്ചവടക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമുള്ള തീരുമാനം നഗസഭ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article