തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതനെന്ന് ഭരണകൂടം

Webdunia
ശനി, 16 ജൂലൈ 2016 (10:43 IST)
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതന്‍ ഫെത്തുള്ള ഗുലൈനിയാണെന്നാണ് ഭരണകൂടവും ജനങ്ങളും ആരോപിക്കുന്നത്. സമാന്തരമായ സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി ശ്രമമെന്ന് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ രാജ്യാന്തരമാധ്യമമായ സിഎന്‍എന്നിനോട് അറിയിച്ചു. അതിനു മുമ്പ് യുഎസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫെത്തുള്ള ഗുലെനെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ഈ വാക്കുകള്‍ പ്രസിഡന്റ് ഉപയോഗിച്ചത്. 
 
തുര്‍ക്കിയിലെ രണ്ടാമത്തെ ശക്തനമായ മനുഷ്യനെന്നാണ് ഗുലെന്‍ അറിയപ്പെടുന്നത്. യുഎസില്‍ പ്രവാസത്തില്‍ കഴിയുന്ന ഇദ്ദേഹം ഏകാന്ത ജീവിതമാണ് നയിക്കുന്നത്. ഇദ്ദേഹത്തിന്റെ അനുകൂലികളും എര്‍ദോഗന്റെ അനുയായികളും തമ്മിലുള്ള അധികാര വടം വലി പലതവണ തെരുവിലിറങ്ങിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലെന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് എര്‍ദോഗനുമായി അകന്നത്. 1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യുഎസിലേക്കു പോകുകയായിരുന്നു. 
 
Next Article