മിർസാപൂർ: രണ്ടാം ക്ലാസ് വിദ്യർഥിയെ സ്കൂളിലെ ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നും കാലിൽ പിടിച്ച് തലകീഴായി തൂക്കിനിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ.
സ്കൂളിലെ പ്രധാനാധ്യാപകനായ മനോജ് വിശ്വകര്‍മയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സോനു യാദവിനോട് ഈ ക്രൂരത ചെയ്‌തത്. ക്ലാസിലെ സഹപാഠിയെ കടിച്ചതിനാണ് ഇയാൾ കുട്ടിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തക്കീഴാക്കി തൂക്കി നിർത്തി ശിക്ഷിച്ചത്.