1 മുതൽ 4 വരെയുള്ള ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവൂ. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെയിരുത്താം. എൽപി തലത്തിൽ ക്ലാസിൽ 30 കുട്ടികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ മൂന്ന് ബാച്ചുകളായി കുട്ടികളെ തിരിക്കാൻ സ്കൂളുകൾക്ക് സ്വാതന്ത്രം നൽകും. പല സ്കൂളിലെയും കുട്ടികളുടെ എണ്ണം വ്യത്യാസമായ സാഹചര്യത്തിലാണിത്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണം.
ആരോഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗ്ഗ രേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാർഗരേഖ നാളെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.